Posts

Showing posts from January, 2019

ലഹരിവിരുദ്ധ ബോധവത്കരണ റാലി-

Image
മനസ് നന്നാവട്ടെ ,        ലഹരി വിരുദ്ധ ബോധവത്കരണം എന്ന ഉദ്ദേശത്തോടുകൂടി കൊടകര NSS യൂണിറ്റ് അംഗങ്ങൾ ബോധവൽകരണ റാലി സംഘടിപ്പിച്ചു.എല്ലാ NSS വളണ്ടിയർമാരും സജീവസഹകരണം കാഴ്ചവെച്ചു .സ്കൂളിൽ നിന്നും ആരംഭിച് കൊടകര ടൗണിലൂടെ ചുറ്റി സ്കൂളിൽ എത്തിച്ചേർന്ന റാലിയിലൂടെ ലഹരി വിരുദ്ധ സന്ദേശം എല്ലാവരിലും എത്തിച്ചേരാൻ സഹായിച്ചു.

സ്നേഹ സമ്മാനം-

Image
മനസ് നന്നാവട്ടെ ,             സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി കൊടകര NSS യൂണിറ്റിലെ അംഗങ്ങൾ ചേർന്ന് കൊടകര GLPS സ്കൂളിലെ അങ്കണവാടി കുരുന്നുകളോടൊപ്പം സമയം ചിലവഴിക്കുകയും ,അവർക്കായി പുസ്തകങ്ങളും ,മിട്ടായിയും നൽകുകയും ചെയ്തു.

രക്തദാനം ഓറിയന്റഷന് ക്ലാസ്-

Image
 മനസ് നന്നാവട്ടെ ,       രക്തദാനം മഹാദാനം എന്ന മുദ്രവാക്യം ഉയർത്തിക്കാട്ടിക്കൊണ്ട് GHSS KODAKARAയിലെ NSS UNIT സങ്കടിപ്പിച്ച രക്തദാന ക്യാമ്പിന് മുന്നോടിയായി സ്കൂളിൽ വെച്ച് ഓറിയന്റഷന് ക്ലാസ് സങ്കടിപ്പിച്ചു . HDFC BANK ഉദ്യോഗസ്ഥനായ ശ്രീ അജിതൻ സർ രക്തദാനത്തിന്റെ മഹത്വം കാണിച്ചുകൊണ്ട് നടത്തിയ ക്ലാസിൽ എല്ലാ NSS വളണ്ടിയർമാരും പൂർണ്ണമായി സഹകരിച്ചു.

എൻ്റെ NSS ഗ്രാമത്തിൽ E-സാക്ഷരത - Jan 21st, 2019

Image
മനസ്സ് നന്നാവട്ടെ, എന്റെ NSS ഗ്രാമത്തിലെ നിവാസികൾക്ക് E-സാക്ഷരതാ പദ്ധതിയുടെ ഭാഗമായി NSS വോളന്റിയേഴ്‌സ് കംപ്യൂട്ടറിന്റെ ഉപയോഗത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു.

ചേർപ്പിലേക്കുള്ള ദുരിതാശ്വാസ ഫണ്ട് - July 23rd, 2018

Image
  മനസ്സ് നന്നാവട്ടെ, ചേർപ്പ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ വേണ്ടി കൊടകര GHSS ലെ NSS വോളണ്ടിയേഴ്‌സ് സമൂഹത്തിലേക്കിറങ്ങി സംഭാവനകൾ സ്വീകരിച്ചു. ഏകദേശം 20,000ന് അടുത്ത് തുക സമാഹരിക്കാൻ കഴിഞ്ഞു. ഒരു വീടിനാവശ്യമായ എല്ലാവിധ സാധനങ്ങളും ചേർപ്പിലെ 17 കുടുംബങ്ങൾക്ക് നല്കാൻ ഇതിലൂടെ യൂണിറ്റിന് സാധിച്ചു.

യോഗ ദിനാചരണം - Jun 21st, 2018

Image
മനസ്സ് നന്നാവട്ടെ, യോഗ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും യോഗയെക്കുറിച്ച് വോളണ്ടിയർമാർക്ക് അവബോധം നല്‍കുകയും ചെയ്തു. തുടർന്ന് എല്ലാ NSS വോളണ്ടിയർമാർക്കും ഒന്നര മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന യോഗ പരിശീലനവും നടത്തി.

Help Desk - Jun 12th 13th 27th & 28th, 2018

Image
മനസ്സ് നന്നാവട്ടെ, അലോട്ട്മെന്റ് വന്നതിനു ശേഷം അഡ്മിഷൻ ഹെല്പ് ഡെസ്ക് പ്രവർത്തിനായി എല്ലാ NSS വോളന്റിയേഴ്‌സും പ്രവർത്തിച്ചു.

Campus Cleaning Before School Reopening - May 31st, 2018

Image
മനസ്സ് നന്നാവട്ടെ, വേനലവധിക്ക് ശേഷം സ്കൂൾ വീണ്ടും തുറക്കുന്നതിന് മുമ്പായി നവാഗതരെ സ്വീകരിക്കാനായി സ്കൂളിനെ തയ്യാറാക്കി. എല്ലാ രണ്ടാം വർഷ NSS വോളന്റിയർമാരും ഇതിനായി പ്രയത്നിച്ചു.

Law Awareness Programm - Dec 4th, 2018

Image
മനസ്സ് നന്നാവട്ടെ, GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡോ. സി.സി. ബാബു പ്രിൻസിപ്പൽ ഓഫ് ഗവ.കോളേജ് കുട്ടനല്ലൂർ മതേതര ജനാതിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.

Traffic Awareness Class - Jan 7th, 2019

Image
മനസ്സ് നന്നാവട്ടെ, GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ട്രാഫിക് അവെർനെസ്സ് ക്ലാസ്, തൃശൂർ സിറ്റി പോലീസ് മൊബൈൽ അവയർനെസ്സ് യൂണിറ്റ് ഓഫീസർ ഓ.എ ബാബു സർ നയിച്ചു.

Open Library - Jan 19th, 2019

Image
മനസ്സ് നന്നാവട്ടെ,                                                      GHSS കൊടകരയിലെ NSS വിദ്യാർഥികൾ ഓപ്പൺ ലൈബ്രറി പദ്ധതിയുടെ ഭാഗമായി NSS ഗ്രാമത്തിൽ നിന്നും ക്യാമ്പ് നടന്ന പരിസര പ്രദേശങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ചു.

സുഭിക്ഷം - Jan 10th, 2019

Image
മനസ്സു നന്നാവട്ടെ, GHSS കൊടകരയിലെ NSS വിദ്യാർഥികൾ സുഭിക്ഷം എന്ന പദ്ധതിയുടെ വെളിച്ചത്തിൽ NSS ഗ്രാമത്തിൽ, ഗ്രാമീണനിവാസികളുടെ വീടുകളിൽ ചെന്ന് പച്ചക്കറി കൃഷി നടത്തി.

സ്നേഹസ്പർശം - Jan 05th, 2019

Image
മനസ്സ് നന്നാവട്ടെ, GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി Holy Family വൃദ്ധസദനം (ഇമ്മാനുവേൽ കൃപ) അന്തേവാസികളുമായി NSS വോളന്റിയേഴ്‌സും മറ്റു വിദ്യാർത്ഥികളും ഒത്തുചേർന്നു.  

ജൈവകീടനാശിനി ബോധവൽക്കരണം - Jan 14th, 2019

Image
മനസ്സ് നന്നാവട്ടെ, GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ജൈവകീടനാശിനിയുടെ ഉപയോഗവും ഗുണങ്ങളും തയ്യാറാക്കുന്ന വിധവും ദത്തുഗ്രാമ നിവാസികൾക്ക് പഠിപ്പിച്ചു കൊടുത്തു.