Posts

Showing posts from December, 2018

പരിസ്ഥിതി ദിനാഘോഷം 5th june 2018

Image
                              പരിസ്ഥിതി ദിനാഘോഷം   മനസ്സ് നന്നാവട്ടെ ,                         JUNE  5 2018 ന്  GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി . വളരെ ലളിതമായ ചടങ്ങ് പ്രോഗ്രാമിങ് ഓഫീസർ മുരളി പി കെ സർ നയിചു.

Plus one orientation programme,ഹരിതം , ജൈവവൈവിധ്യഉദ്യാനം - Sep 2nd, 2018

Image
PLUS ONE ORIENTATION PROGRAMME മനസ്സ് നന്നാവട്ടെ, ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി PAC മെമ്പർ ശ്രീ.ബിനോയ് സർ ജനറൽ ഓറിയന്റഷൻ ക്ലാസ് നൽകി. NSS എന്താണെന്നും അതിന്റെ ചരിത്രമെന്താണെന്നും ഒരു NSS വോളന്റിയർ എങ്ങനെ ആയിരിക്കണമെന്നും കൃത്യമായി അദ്ദേഹം വോളണ്ടീയർസിന് മനസ്സിലാക്കി കൊടുത്തു.

നേത്ര പരിശോധന ക്യാമ്പ് 1 october 2018

Image
                          നേത്ര പരിശോധന ക്യാമ്പ്  മനസ്സ് നന്നാവട്ടെ,                        GHSS കൊടകരയിലെ NSS യൂണിറ്റിന്റെയും അങ്കമാലി ലൈറ്റ്‌ലെ ഫ്ലവർ ഹോസ്പിറ്റലിന്റെയും അഭിമുഘ്യത്തിൽ 1 / 10 / 2018 തിങ്കൾ 9 . 30 ന് സ്കൂളിൽ നേത്രപരിശോധന ക്യാമ്പ് നടത്തുകയുണ്ടായി. PTA പ്രസിഡന്റ് ശ്രീ കെ ആർ ദിവാകരൻ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് കൊടകര പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ശ്രീമതി സുധ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ നന്ദകുമാരൻ യു , ഹൈസ്കൂൾ HM ശ്രീമതി കെ ഉഷ ,നേത്രവിഭാഗം പ്രൊജക്റ്റ് കൗൺസിലർ ശ്രീമതി റീന മാഡം NSS പ്രോഗ്രാം ഓഫീസർ മുരളി പി കെ സംസാരിച്ചു.

CAREER GUIDANCE-14th September 2018

Image
AIR FORCE CAREER GUIDANCE കുട്ടികളിൽ ഭാവിയെ കുറിച്ചുള്ള ചിന്തകൾ ഉണർത്തുന്നതിനും രാജ്യസേവനത്തെക്കുറിച്ചുള്ള ബോധം വളർത്തുന്നതിനും INDIAN AIR FORCE ഉദ്യോഗസ്‌ഥർ വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. GHSS കൊടകരയിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലാണ്  പരിപാടി  നടന്നത്.

SPORTS DAY -27th,29th SEP 2018

Image
SPORTS DAY  മനസ്സ് നന്നാവട്ടെ, സ്കൂളിലെ സ്പോർട്സ് ദിനത്തിൽ  എല്ലാ NSS  വോളന്റിയേഴ്‌സും സജീവസാന്നിധ്യം അറിയിച്ചു. രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന സ്പോർട്സ് ദിനങ്ങളിൽ മുഴുവൻ സമയവും വോളന്റിയേഴ്‌സ് പ്രവർത്തസജ്ജരായിരുന്നു.ട്രാക്ക് വരക്കുന്നതും ടെന്റ് കെട്ടുന്നതും മുതൽ റിഫ്രഷ്‌മെന്റ്  വരെയുള്ള എല്ലാ പ്രവർത്തനങ്ങളും NSSന്റെ നേതൃത്വത്തിലാണ് നടന്നത്.

സ്വച്ഛ് ഭാരത് 2nd october 2018.

Image
മനസ് നന്നാവട്ടെ,                      ഗാന്ധിജയന്തിയോടനുബന്ധിച്ച്  GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്‌സും ചേർന്ന് സ്കൂൾ പരിസരവും ടൗണും വൃത്തിയാക്കി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആയിരുന്നു  ഈ ശുചീകരണ പ്രവർത്തനം.  GHSS കൊടകരയിലെ NSS യൂണിറ്റായിരുന്നു ശുചീകരണത്തിന്  നേതൃത്വം നൽകിയത്.  

TEACHER'S DAY CELEBRATION-5th SEPTEMBER

Image
അധ്യാപകദിന ആചരണം മനസ്സ്  നന്നാവട്ടെ , അജ്ഞാനമാകുന്ന  അന്ധകാരത്തെ അകറ്റി അറിവിന്റെ വെളിച്ചം പകർന്ന് നൽകുന്ന ഞങ്ങളുടെ അധ്യാപകരെ ആദരിച്ച ദിനം.GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്സിന്റെയും നേതൃത്വത്തിൽ വലിയരീതിയിൽത്തന്നെ ഈ ദിനം ആചരിച്ചു. എല്ലാ അധ്യാപകർക്കും സ്നേഹത്തിൽ കവിഞ്ഞ സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിച്ചു . 

സ്ത്രീസുരക്ഷ 30th october ,2018

Image
                    മനസ്സ് നന്നാവട്ടെ ,                          സ്ത്രീസുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് GHSS കൊടകരയിലെ NSS വൊളന്റിയേഴ്സിന്റെ നേതൃത്വത്തിൽ കേരള വിമൻസ് കമ്മീഷൻ കൗൺസിലർ ഡാർലിൻ ഡൊണാൾഡ് നയിച്ച ക്ലാസ് October 30 2018 ന് നടന്നു.

അക്ഷരദീപം 25th Sep, 2018

Image
മനസ്സ് നന്നാവട്ടെ, കുഞ്ഞിക്കുരുന്നുകൾക്ക്  അറിവിന്റെ വെളിച്ചം പകരുന്നതിനായി NSS സംരംഭമായ അക്ഷരദീപം GHSS കൊടകരയിലെ  NSS യൂണിറ്റ് നേതൃത്വം വഹിച്ച്  കൊടകര GLPSൽ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി വിദ്യാലയത്തിലെ കുട്ടികൾക്ക്  വോളണ്ടിയർമാർ കളിയിലൂടെയും തമാശകളിലൂടെയും ചെറുകഥകൾ പറയുകയും പാട്ടുകൾ പാടി കൊടുക്കുകയും ചെയ്തു. മാത്രമല്ല വോളണ്ടിയർമാർ ശേഖരിച്ച കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിദ്യാലയത്തിലേക്ക്  സമർപ്പിച്ചു.