Posts

YELLOW LINE CAMPAIGHN - Feb 23, 2019

Image
മനസ്സ് നന്നാവട്ടെ, കൊടകര ഗവ. ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയ്‌ഗ്ൻ YELLOW LINE CAMPAIGHN സ്കൂൾ പ്രിൻസിപ്പാൾ U. നന്ദകുമാരൻ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ PK. മുരളി NSS വളണ്ടിയർ അമൃത എന്നിവർ സംസാരിച്ചു.

അക്ഷരദീപം - തുറന്ന വായനശാല ഉദ്ഘാടനം - Feb 5th, 2019

Image
മനസ്സ് നന്നാവട്ടെ, ഹയർസെക്കന്ററി നാഷണൽ സർവീസ് സ്‌കീമിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ യൂണിറ്റ് തലത്തിൽ തുറന്ന വായനശാല ഉദ്ഘാടനം കൊടകര ഗവ. ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വെച്ച് ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മണിക്ക് ബഹു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുധ ടീച്ചർ നിർവഹിച്ചു.

ലഹരിവിരുദ്ധ ബോധവത്കരണ റാലി-

Image
മനസ് നന്നാവട്ടെ ,        ലഹരി വിരുദ്ധ ബോധവത്കരണം എന്ന ഉദ്ദേശത്തോടുകൂടി കൊടകര NSS യൂണിറ്റ് അംഗങ്ങൾ ബോധവൽകരണ റാലി സംഘടിപ്പിച്ചു.എല്ലാ NSS വളണ്ടിയർമാരും സജീവസഹകരണം കാഴ്ചവെച്ചു .സ്കൂളിൽ നിന്നും ആരംഭിച് കൊടകര ടൗണിലൂടെ ചുറ്റി സ്കൂളിൽ എത്തിച്ചേർന്ന റാലിയിലൂടെ ലഹരി വിരുദ്ധ സന്ദേശം എല്ലാവരിലും എത്തിച്ചേരാൻ സഹായിച്ചു.

സ്നേഹ സമ്മാനം-

Image
മനസ് നന്നാവട്ടെ ,             സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി കൊടകര NSS യൂണിറ്റിലെ അംഗങ്ങൾ ചേർന്ന് കൊടകര GLPS സ്കൂളിലെ അങ്കണവാടി കുരുന്നുകളോടൊപ്പം സമയം ചിലവഴിക്കുകയും ,അവർക്കായി പുസ്തകങ്ങളും ,മിട്ടായിയും നൽകുകയും ചെയ്തു.

രക്തദാനം ഓറിയന്റഷന് ക്ലാസ്-

Image
 മനസ് നന്നാവട്ടെ ,       രക്തദാനം മഹാദാനം എന്ന മുദ്രവാക്യം ഉയർത്തിക്കാട്ടിക്കൊണ്ട് GHSS KODAKARAയിലെ NSS UNIT സങ്കടിപ്പിച്ച രക്തദാന ക്യാമ്പിന് മുന്നോടിയായി സ്കൂളിൽ വെച്ച് ഓറിയന്റഷന് ക്ലാസ് സങ്കടിപ്പിച്ചു . HDFC BANK ഉദ്യോഗസ്ഥനായ ശ്രീ അജിതൻ സർ രക്തദാനത്തിന്റെ മഹത്വം കാണിച്ചുകൊണ്ട് നടത്തിയ ക്ലാസിൽ എല്ലാ NSS വളണ്ടിയർമാരും പൂർണ്ണമായി സഹകരിച്ചു.

എൻ്റെ NSS ഗ്രാമത്തിൽ E-സാക്ഷരത - Jan 21st, 2019

Image
മനസ്സ് നന്നാവട്ടെ, എന്റെ NSS ഗ്രാമത്തിലെ നിവാസികൾക്ക് E-സാക്ഷരതാ പദ്ധതിയുടെ ഭാഗമായി NSS വോളന്റിയേഴ്‌സ് കംപ്യൂട്ടറിന്റെ ഉപയോഗത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു.

ചേർപ്പിലേക്കുള്ള ദുരിതാശ്വാസ ഫണ്ട് - July 23rd, 2018

Image
  മനസ്സ് നന്നാവട്ടെ, ചേർപ്പ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാൻ വേണ്ടി കൊടകര GHSS ലെ NSS വോളണ്ടിയേഴ്‌സ് സമൂഹത്തിലേക്കിറങ്ങി സംഭാവനകൾ സ്വീകരിച്ചു. ഏകദേശം 20,000ന് അടുത്ത് തുക സമാഹരിക്കാൻ കഴിഞ്ഞു. ഒരു വീടിനാവശ്യമായ എല്ലാവിധ സാധനങ്ങളും ചേർപ്പിലെ 17 കുടുംബങ്ങൾക്ക് നല്കാൻ ഇതിലൂടെ യൂണിറ്റിന് സാധിച്ചു.