മനസ്സ് നന്നാവട്ടെ, കൊടകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ NSS യൂണിറ്റിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് കൊടകര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഇ.എൽ പാപ്പച്ചൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രിമതി സുധ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നന്ദകുമാർ NSS പ്രോഗ്രാം ഓഫീസർ മുരളി ഡോക്ടർ ബ്ലെസി PTA പ്രസിഡന്റ് സുനിൽകുമാർ NSS ലീഡർ വിപഞ്ചിക സംസാരിച്ചു.