Posts

വർഷത്തെ വരവേൽക്കാം - May 29 & 30, 2019

Image
മനസ്സ് നന്നാവട്ടെ, GHSS കൊടകരയിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന "വർഷത്തെ വരവേൽക്കാം" എന്ന പ്രോഗ്രാം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുധ ടീച്ചർ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നന്ദകുമാർ, NSS പ്രോഗ്രാം ഓഫീസർ മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് NSS വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും മഴക്കുഴി നിർമിക്കുകയും ചെയ്തു.

അഡ്മിഷൻ ഹെൽപ്ഡെസ്ക് - May 23,24,25,27,28, & 30, 2019

Image
മനസ്സ് നന്നാവട്ടെ, പ്ലസ് വൺ അലോട്ട്മെന്റ് അഡ്മിഷൻ ഹെല്പ് ഡെസ്ക് സഹായത്തിനായി NSS വളണ്ടിയർമാർ പ്രവർത്തിച്ചു.

YELLOW LINE CAMPAIGHN - Feb 23, 2019

Image
മനസ്സ് നന്നാവട്ടെ, കൊടകര ഗവ. ഹയർ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയ്‌ഗ്ൻ YELLOW LINE CAMPAIGHN സ്കൂൾ പ്രിൻസിപ്പാൾ U. നന്ദകുമാരൻ ഉദ്ഘാടനം ചെയ്തു. NSS പ്രോഗ്രാം ഓഫീസർ PK. മുരളി NSS വളണ്ടിയർ അമൃത എന്നിവർ സംസാരിച്ചു.

അക്ഷരദീപം - തുറന്ന വായനശാല ഉദ്ഘാടനം - Feb 5th, 2019

Image
മനസ്സ് നന്നാവട്ടെ, ഹയർസെക്കന്ററി നാഷണൽ സർവീസ് സ്‌കീമിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സ്കൂൾ യൂണിറ്റ് തലത്തിൽ തുറന്ന വായനശാല ഉദ്ഘാടനം കൊടകര ഗവ. ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വെച്ച് ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മണിക്ക് ബഹു. കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സുധ ടീച്ചർ നിർവഹിച്ചു.

ലഹരിവിരുദ്ധ ബോധവത്കരണ റാലി-

Image
മനസ് നന്നാവട്ടെ ,        ലഹരി വിരുദ്ധ ബോധവത്കരണം എന്ന ഉദ്ദേശത്തോടുകൂടി കൊടകര NSS യൂണിറ്റ് അംഗങ്ങൾ ബോധവൽകരണ റാലി സംഘടിപ്പിച്ചു.എല്ലാ NSS വളണ്ടിയർമാരും സജീവസഹകരണം കാഴ്ചവെച്ചു .സ്കൂളിൽ നിന്നും ആരംഭിച് കൊടകര ടൗണിലൂടെ ചുറ്റി സ്കൂളിൽ എത്തിച്ചേർന്ന റാലിയിലൂടെ ലഹരി വിരുദ്ധ സന്ദേശം എല്ലാവരിലും എത്തിച്ചേരാൻ സഹായിച്ചു.

സ്നേഹ സമ്മാനം-

Image
മനസ് നന്നാവട്ടെ ,             സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി കൊടകര NSS യൂണിറ്റിലെ അംഗങ്ങൾ ചേർന്ന് കൊടകര GLPS സ്കൂളിലെ അങ്കണവാടി കുരുന്നുകളോടൊപ്പം സമയം ചിലവഴിക്കുകയും ,അവർക്കായി പുസ്തകങ്ങളും ,മിട്ടായിയും നൽകുകയും ചെയ്തു.

രക്തദാനം ഓറിയന്റഷന് ക്ലാസ്-

Image
 മനസ് നന്നാവട്ടെ ,       രക്തദാനം മഹാദാനം എന്ന മുദ്രവാക്യം ഉയർത്തിക്കാട്ടിക്കൊണ്ട് GHSS KODAKARAയിലെ NSS UNIT സങ്കടിപ്പിച്ച രക്തദാന ക്യാമ്പിന് മുന്നോടിയായി സ്കൂളിൽ വെച്ച് ഓറിയന്റഷന് ക്ലാസ് സങ്കടിപ്പിച്ചു . HDFC BANK ഉദ്യോഗസ്ഥനായ ശ്രീ അജിതൻ സർ രക്തദാനത്തിന്റെ മഹത്വം കാണിച്ചുകൊണ്ട് നടത്തിയ ക്ലാസിൽ എല്ലാ NSS വളണ്ടിയർമാരും പൂർണ്ണമായി സഹകരിച്ചു.