പുനർജ്ജനി സമർപ്പണം, ദുരിതാശ്വസകിറ്റ് വിതരണം & NSS ഒന്നാം വർഷ യൂണിറ്റിന്റെ ഉദ്ഘടാനം - 31st Aug, 2018

മനസ്സ് നന്നാവട്ടെ, അവയവദാനം എന്ന പുണ്യപ്രവർത്തിയെ ജനങ്ങളിലേക്ക് എത്തിക്കാൻ NSS ആരംഭിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായി കൊടകരയിലെ NSS വോളണ്ടിയർമാർ അവയവദാന സമ്മതപത്രം വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വിതരണം ചെയ്യുകയും അത് ശേഖരിച്ച് ഓഗസ്റ്റ് 31- ) o തിയ്യതി അത് സമർപ്പണം നടത്തുകയും ചെയ്തു. പ്രളയത്തിൽ ദുരിതമനുഭവിച്ച ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഞങ്ങളെക്കൊണ്ടാകുന്ന സഹായം നൽകുന്നതിന് വേണ്ടി വിദ്യാർത്ഥികൾക്കിടയിൽനിന്ന് സമാഹരിച്ച തുകകൊണ്ട് ദുരിതാശ്വസകിറ്റ് വിതരണം ചെയ്തു. അന്നേ ദിവസം തന്നെ ഒന്നാംവർഷ NSS യൂണിറ്റിന്റെ പ്രവർത്തനോദ്‌ഘാടനവും നടന്നു. പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞ പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പർ കെ ജെ ഡിക്‌സൺ സർ ഉദ്‌ഘാടനം ചെയ്തു .