Posts

Showing posts from June, 2019

ലോക ലഹരിവിരുദ്ധദിനം - June 26, 2019

Image
മനസ്സ് നന്നാവട്ടെ, ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് GHSS കൊടകരയിലെ NSS യൂണിറ്റ് ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ നന്ദകുമാർ, പ്രോഗ്രാം ഓഫീസർ മുരളി PK എന്നിവർ സംസാരിച്ചു. തുടർന്ന് NSS ലീഡർ വിപഞ്ചിക ലഹരിവിരുദ്ധ സന്ദേശം പങ്കുവെച്ചു. അതിനുശേഷം എല്ലാ വോളണ്ടിയര്മാരും കൊടകരയിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി നടത്തി.

General Orientation Class - June 18, 2019

Image
കൊടകര ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 2019-20 അധ്യയനവർഷത്തെ plus one വിദ്യാർത്ഥികൾക്ക് NSS പ്രോഗ്രാം ഓഫീസർ മുരളി P.K ജനറൽ ഓറിയന്റഷന് ക്ലാസ്സ്‌ എടുത്ത്  NSSനെ കുറിച്ചുള്ള അറിവ് നൽകി. തുടർന്ന് പ്ലസ്‌ ടു NSS വോളന്റിയർ അനുഭവം പങ്കുവയ്ക്കുകയും ചെയ്തു.

യോഗാദിനാചരണം - 21 Jun, 2019

Image
മനസ്സ് നന്നാവട്ടെ, ലോക യോഗാദിനത്തോടനുബന്ധിച്ച് GHSS കൊടകരയിലെ NSS യൂണിറ്റിൽ യോഗ ട്രൈനെർ ശ്രീ.മോഹൻദാസ് മാസ്റ്റർ യോഗ മനുഷ്യ വ്യക്തിത്വത്തിൽ ചെലുത്തുന്ന സ്വാതീനത്തെപറ്റി ക്ലാസ്സ് എടുത്തു. പ്രോഗ്രാം ഓഫീസർ മുരളി പി.കെ പ്രിൻസിപ്പൽ നന്ദകുമാർ. യു എന്നിവർ സംസാരിച്ചു. തുടർന്ന് മോഹൻദാസ് മാസ്റ്റർ കുട്ടികൾക്കായി യോഗ പരിശീലിപ്പിച്ചു.

വായനാദിനാചരണം - June 20,2019

Image
മനസ്സ് നന്നാവട്ടെ, GHSS കൊടകര NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. പരിപാടിയിൽ വായനാദിനത്തെപറ്റിയും ഗാന്ധി സ്‌മൃതിയെ പറ്റിയും മലയാള സാഹിത്യകാരൻ ശ്രീ. രാജൻ നെല്ലായി ചർച്ചാ ക്ലാസ്സ്‌ എടുത്തു. തുടർന്ന് പ്രിൻസിപ്പൽ U. നന്ദകുമാർ, പ്രോഗ്രാം ഓഫീസർ മുരളി, PTA പ്രസിഡന്റ്‌ K.R ദിവാകരൻ എന്നിവർ സംസാരിച്ചു. ശേഷം NSS വോളന്റിയർ ശ്രീലക്ഷ്മി വായനയുടെ മഹത്വത്തെ പറ്റി സംസാരിക്കുകയും വിദ്യാർത്ഥികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

ലോക പരിസ്ഥിതിദിനാചരണം - June 5, 2019

Image
മനസ്സ്‌ നന്നാവട്ടെ, GHSS കൊടകരയിലെ NSS യൂണിറ്റ് ജൂൺ 5 ലോക പരിസ്ഥിതിദിനം ആചരിച്ചു. പ്രിൻസിപ്പൽ നന്ദകുമാരൻ NSS ലീഡർമാർക്ക് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ PTA പ്രെസിഡൻറ് ദിവാകരൻ പ്രോഗ്രാം ഓഫീസർ മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് NSS വോളണ്ടിയർമാർ വൃക്ഷതൈ നടുകയും ചെയ്തു.

TOBACCO AND LUNG HEALTH - May 31, 2019

Image
മനസ്സ് നന്നാവട്ടെ, ലോക പുകയില വിരുദ്ധ ദിന ത്തോടനുബന്ധിച്ച് കൊടകര GHSS വിദ്യാലയത്തിലെ NSS വളണ്ടിയർമാർ "TOBACCO AND LUNG HEALTH" എന്ന സന്ദേശത്തോടെ പുകയില വിരുദ്ധ പ്രതിജ്ഞ ചെയ്തു.