മനസ് നന്നാവട്ടെ, ഗാന്ധിജയന്തിയോടനുബന്ധിച്ച് GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയേഴ്സും ചേർന്ന് സ്കൂൾ പരിസരവും ടൗണും വൃത്തിയാക്കി. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഈ ശുചീകരണ പ്രവർത്തനം. GHSS കൊടകരയിലെ NSS യൂണിറ്റായിരുന്നു ശുചീകരണത്തിന് നേതൃത്വം നൽകിയത്.
മനസ്സ് നന്നാവട്ടെ, രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കികൊണ്ട് കൊടകരയിലെ NSS യൂണിറ്റ് Indian Medical Association (IMA) ൻറെ നേതൃത്വത്തിലും കൊടകര HDFC ബാങ്കിന്റെ സംയുക്ത സഹകരണത്തോടെയും വിദ്യാലയത്തിൽ വച്ച് നവംബർ 24 ശനിയാഴ്ച്ച രക്തദാന ക്യാമ്പ് നടത്തി. നാട്ടുകാരുടെയും NSS വളണ്ടിയര്‍മാരുടെയും മികച്ച സഹകരണം ക്യാമ്പിനെ വിജയത്തിലേക്ക് എത്തിച്ചു. എങ്കിലും സമയ പരിമിതിയും മറ്റു ബുദ്ധിമുട്ടുകളും മൂലം 39 ബാഗ് ബ്ലഡ് മാത്രമെ ശേഖരിക്കാൻ കഴിഞ്ഞൊള്ളൂ.
Comments
Post a Comment